2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

കേരളത്തില്‍ റെനോ ക്വിഡിന്റെ വില്‍പ്പന 5000 കടന്നു

കൊച്ചി: റെനോ ഇന്ത്യ കേരളത്തില്‍ ഡെലിവറി നടത്തിയ ക്വിഡ് കാറുകളുടെ എണ്ണം 5000 കടന്നു. രാജ്യത്ത് ഇതുവരെ 1,25,000 ബുക്കിങുകളും 50,000 ഡെലിവറികളുമായി ഹച്ച്ബാക്ക് വിഭാഗത്തില്‍ വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്.

ഗ്രാമീണ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റെനോ വീട്ടുപടിക്കല്‍ സേവനം എത്തിക്കുന്ന ‘വര്‍ക്ക്‌ഷോപ് ഓണ്‍ വീല്‍സ്’എന്ന ബൃഹത്തായ സര്‍വിസ് സൗകര്യം ആരംഭിച്ചിട്ടുണ്ട്.
എല്ലാ സൗകര്യങ്ങളോടും കൂടിയ ‘വര്‍ക്ക്‌ഷോപ് ഓണ്‍ വീല്‍സി’ലൂടെ മെയിന്റനന്‍സ് സര്‍വിസും ചെറിയ റിപ്പയറിങും ഉള്‍പ്പെടെ 80 ശതമാനം വര്‍ക്ക്‌ഷോപ് ജോലികളും നടത്താമെന്ന് റെനോ ഇന്ത്യാ മാനേജിങ് ഡയറക്ടര്‍ സുമിത് സ്വാഹ്നി പറഞ്ഞു.

ഡ്രൈ വാഷ്, ഡോര്‍ അഡ്ജസ്റ്റ്‌മെന്റ്, ബ്രേക്ക് പാഡ് മാറ്റം, ബാറ്ററി, ചെറിയ തോതിലുള്ള ഇലക്ട്രിക് റിപയറുകള്‍, ബള്‍ബ്, വൈപ്പര്‍ ബ്ലേഡ്, സൈഡ്, റെയര്‍ വ്യൂ മിററുകള്‍, ടയര്‍ റോട്ടേഷന്‍ തുടങ്ങി നിശ്ചിത സമയത്തുള്ള മെയിന്റനന്‍സുകള്‍ എല്ലാം ഉള്‍പ്പെടുന്നതാണ് സര്‍വിസ് സൗകര്യങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.