2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കേരളത്തില്‍ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് കേന്ദ്ര ജലകമ്മിഷന്‍

തിരുവനന്തപുരം: കേരളത്തില്‍ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് കേന്ദ്ര ജലകമ്മിഷന്‍. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജലകമ്മിഷന്‍ ജലവിഭവ മന്ത്രാലയത്തിന് നല്‍കി.

പുറത്തേക്ക് ഒഴുക്കാവുന്നതിന്റെ നാലിലൊന്ന് വെള്ളം മാത്രമേ ഇടുക്കിയില്‍ നിന്നും ഒഴുക്കിവിട്ടിട്ടുള്ളു.

പ്രളയജലം ഉള്‍ക്കൊള്ളാന്‍ ഒരു പരിധി വരെ ഇടുക്കിയ്ക്കായി. 60 മില്യണ്‍ ക്യുബിക്ക് മീറ്റര്‍ വെള്ളം മൂന്ന് ദിവസത്തില്‍ അണക്കെട്ട് ഉള്‍ക്കൊണ്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടനാടില്‍ നേരത്തെ തന്നെ പ്രളയം ഉണ്ടായിരുന്നതുകൊണ്ടാണ് കക്കി ഡാം ആദ്യം തുറക്കേണ്ടെന്ന് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അച്ചന്‍കോവില്‍, മീനച്ചിലാറുകളില്‍ പുതിയ ജലസംഭരണി ആലോചിക്കണം. കൂടുതല്‍ ജലസംഭരണികള്‍ വേണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.