2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കേരളത്തിലേത് നരബലി തിരികെ കൊണ്ടുവന്ന സര്‍ക്കാര്‍: മുല്ലപ്പള്ളി

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും 17ാം നൂറ്റാണ്ടിലെ അനാചാരമായ നരബലി ആയിരം ദിനങ്ങള്‍കൊണ്ട് തിരികെ കൊണ്ടുവന്നവരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ജനമഹാ യാത്രയോടനുബന്ധിച്ച് കുമളിയിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കേരളത്തില്‍ ഉടനീളം അക്രമങ്ങളും കൊലപാതകങ്ങളും നടത്തി കേന്ദ്രത്തിലെ മോദി- അമിത്ഷാ കൂട്ടുകെട്ടിനൊപ്പം മത്സരിക്കുകയാണ് പിണറായി- കോടിയേരി കൂട്ടുകെട്ടെന്നും ഇരുവരും കടന്നുപോകുന്ന പാതയില്‍ നിരപരാധികളുടെ ചോരയുടെ ഗന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളം കണ്ട എട്ടുകാലി മമ്മൂഞ്ഞാണ് പിണറായി. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് തുടങ്ങിവച്ചത് സ്വന്തമാക്കി മേനി നടിക്കുകയാണ് സര്‍ക്കാര്‍. പ്രളയത്തില്‍ എല്ലാം നഷ്ടമായവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടു. നിരപരാധികളെ അധികാരം ഉപയോഗിച്ച് കൊന്നൊടുക്കുന്ന മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരേ കുറ്റവിചാരണക്ക് സാംസ്‌കാരിക നായകര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴയ്ക്കന്‍, എ.പി അനില്‍കുമാര്‍, റോയി.കെ പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍ പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.