2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കേരളത്തിലേക്ക് പണമൊഴുകുന്നത് അന്വേഷിക്കണം: പി കരുണാകരന്‍

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന് കേരളത്തില്‍ ചെലവഴിക്കാന്‍ പണമൊഴുകുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എം.പിആവശ്യപ്പെട്ടു. കേരളത്തോട് ചേര്‍ന്നുള്ള കര്‍ണാടകയിലെ ബാങ്കുകളില്‍നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഒരു ലക്ഷം കോടി രൂപ പിന്‍വലിച്ചതില്‍ റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. കോര്‍പറേറ്റുകള്‍, റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ എന്നിവരില്‍നിന്ന് പിരിച്ച പണം ഇവിടങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപിച്ച് പിന്നീട് പിന്‍വലിച്ചെന്നാണ് വാര്‍ത്ത. നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്‍തോതില്‍ പണമൊഴുക്കിയാണ് എന്‍ഡിഎയും യുഡിഎഫും പ്രചാരണം നടത്തുന്നത്. രേഖകളില്ലാതെ ലക്ഷക്കണക്കിന് രൂപയാണ് കേരള അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളിലും മറ്റും പിടികൂടുന്നത്. പണമൊഴുക്കി ജനവിധി അട്ടിമറിക്കാനുള്ള യുഡിഎഫ്, എന്‍ഡിഎ ശ്രമം വോട്ടര്‍മാര്‍ തിരിച്ചറിയണമെന്നും പി കരുണാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News