2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കേരളത്തിലെ 1000 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

കൊച്ചി:  നോര്‍ത്ത് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഐ.ടി പ്രൊഫഷണല്‍സി(നൈപ്പ്)ന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ 50 പ്രമുഖ പ്രവാസി ഭാരതീയ സംഘടനകള്‍ ചേര്‍ന്നു പ്രവാസി വിദ്യാവികാസ് സ്‌കോളര്‍ഷിപ് പദ്ധതി നടപ്പാക്കുന്നു.

എന്‍ജിനീയറിങ്, മെഡിക്കല്‍, പാരാമെഡിക്കല്‍, മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് ഇന്ത്യയിലും വിദേശത്തും പഠനത്തിന് അര്‍ഹത നേടുന്ന 1000 വിദ്യാര്‍ഥികള്‍ക്കാണു സ്‌കോളര്‍ഷിപ്പ് നല്‍കുക.

മെഡിക്കല്‍ വിഭാഗത്തില്‍ ഓരോ വര്‍ഷം 40,000 രൂപയും മറ്റു വിഭാഗങ്ങളില്‍ കോഴ്‌സിനു മുഴുവനായി 20000, 10000 രൂപ എന്നീ നിരക്കിലുമാകും സ്‌കോളര്‍ഷിപ്പെന്ന് നൈപ്പ് ഭാരവാഹിയായ ഷോജി മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.naaiip.org, www.pvvs.in. ഫോണ്‍: 0484 6500546, 9946339708.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News