2018 December 19 Wednesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

കേരളത്തിലെ പ്രളയക്കെടുതി; ബഹ്‌റൈനില്‍ കേരളീയ സമാജം ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു

നാട്ടിലുള്ളവരുടെ ബന്ധുക്കള്‍ക്ക് 0097339440530, 39398598, 38300213 എന്നീ നന്പറുകളില്‍ 24 മണിക്കൂറും ബന്ധപ്പെടാം

ഉബൈദുല്ല റഹ് മാനി

മനാമ: കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ബഹ്‌റൈനില്‍ കേരളീയ സമാജത്തിന്റെ കീഴില്‍ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു.
കേരളത്തിലെ വിവിധ ജില്ലകളില്‍ ദുരിതമനുഭവിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് നിലവിലുള്ള സാഹചര്യങ്ങളറിയാനും അവര്‍ക്ക് അവശ്യമായ സഹായങ്ങളെത്തിക്കാനുമാണ് സമാജം ലക്ഷ്യമിടുന്നത്. ഇതിനായി 0097339440530, 39398598, 38300213 എന്നീ നന്പറുകളില്‍ 24 മണിക്കൂറും സമാജം ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കൂടാതെ, പ്രളയ ദുരിതത്തില്‍പെട്ട അമ്പതോളം കുടുംബാംഗങ്ങളെ ഇതിനകം സമാജം സഹായിച്ചതായും ബന്ധപ്പെട്ടവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സമാജം ഹെല്‍പ്പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ അവശ്യവസ്തുക്കളായ . ഭക്ഷണ സാധനങ്ങള്‍ പുതപ്പുകള്‍ ,തോര്‍ത്ത് ,നൈറ്റീസ്, സാനിറ്ററി നാപ്കിന്‍, മരുന്നുകള്‍, കുടിവെള്ളം എന്നിവയാണ് ആലപ്പുഴ,വയനാട് എറണാകുളം,പത്തനംതിട്ട ,തൃശ്ശൂര്‍ ജില്ലകളിലായി എത്തിച്ചു നല്‍കിയതെന്നും ഇതിന് സമാജം ഭരണ സമിതി, ചാരിറ്റി കമ്മിറ്റി, സമാജം ഒഫീഷ്യല്‍സ്, വനിതാ വേദി ,ബാട്മിന്ടന്‍ വിംഗ്,ലൈബ്രറി വിംഗ് എന്നിവര്‍ നേതൃത്വം നല്‍കിയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0097339440530, 39398598, 38300213


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.