2019 March 25 Monday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് അമിത് ഷാ

കൊച്ചി: കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നും ഇത്ര ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വീഴ്ച്ചയെന്നും അമിത് ഷാ പറഞ്ഞു.

എന്നാല്‍ ബി.ജെ.പിയക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തു വന്നു.കേരളത്തിലെ ക്രമസമാധാനനില ഭദ്രമാണെന്നും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ആരോപണം വോട്ട് ലക്ഷ്യമാക്കിയെന്നും പെരുമ്പാവൂര്‍ കൊലക്കേസില്‍ പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.