2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കേരളത്തിന് 11,197 ഹജ്ജ് സീറ്റ്

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകാനായി ആദ്യഘട്ടത്തില്‍ തന്നെ കേരളത്തിന് 11,197 ഹജ്ജ് സീറ്റുകള്‍. മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് ഹജ്ജ് ക്വാട്ട വീതം വച്ചപ്പോഴാണ് കേരളത്തിന് 11,197 ഹജ്ജ് ക്വാട്ട ലഭിച്ചത്. കേരളത്തിന് മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ 6128 സീറ്റാണുള്ളത്. ഇതിനു പുറമെ അഞ്ചാം വര്‍ഷക്കാര്‍ക്കുള്ള സംവരണ വിഭാഗത്തില്‍ 4506 സീറ്റും അഡീഷണല്‍ ക്വാട്ടയായി 196 സീറ്റും മറ്റു സംസ്ഥാനങ്ങളില്‍ ഹജ്ജ് സീറ്റുകള്‍ക്ക് മതിയായ അപേക്ഷകരില്ലാത്തതിനാല്‍ ഒഴിവുവന്ന 367 സീറ്റും ലഭിച്ചതോടെ ക്വാട്ട 11,197 ലേക്ക് ഉയരുകയായിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷം 95,236 അപേക്ഷകരാണുളളത്. ഇവരില്‍ 70 വയസ്സിന് മുകളിലുള്ള 1740 പേരും തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായ 9090 പേരും ഉള്‍പ്പെടെ 10830 പേര്‍ക്ക് നേരിട്ട് അവസരം ലഭിക്കും. ശേഷിക്കുന്ന 367 സീറ്റിലേക്ക് നാലാം വര്‍ഷക്കാരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തീര്‍ഥാടകരെ കണ്ടെത്തും. നറുക്കെടുപ്പ് ഈ മാസം 19ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. മറ്റു സംസ്ഥാനങ്ങളില്‍ ഹജ്ജ് സീറ്റുകള്‍ ബാക്കിവന്നാല്‍ കേരളത്തിന് ഇനിയും അധിക സീറ്റുകള്‍ ലഭിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.