
തിരുവനന്തപുരം: കേരളത്തിന് മൂവായിരം കോടിയുടെ അടിയന്തര ദുരിതാശ്വാസം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതിനിധി സംഘം കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടു.
പ്രളയക്കെടുതി വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര സംഘത്തിന് നല്കിയ നിവേദനത്തിലാണ് യു.ഡി.എഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. കുട്ടനാട്ടിലെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങളെല്ലാം എഴുതിത്തള്ളണമെന്ന ആവശ്യവും യു.ഡി.എഫ് സംഘം നല്കിയ നിവേദനത്തിലുണ്ട്.
കേരളത്തില്‍ ഏതാണ്ട് 700 കോടി രൂപയുടെ നാശനഷ്ടമാണ് കനത്ത മഴ മൂലം റോഡുകള്ക്കുണ്ടായിരിക്കുന്നത്. റോഡുകള്‍ എല്ലായിടത്തും ഏതാണ്ട് പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ഇത് നന്നാക്കാനും അടിയന്തര സഹായം വേണമെന്നും യു.ഡി.എഫ് കേന്ദ്ര സംഘത്തോടാവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്, പി.കെ.ബഷീര്‍ എം.എല്‍.എ (മുസ്ലീം ലീഗ്), താന്നിവിള ശശിധരന് (കേരളാ കോണ്‍ഗ്രസ് എം), കെ.ജയകുമാര്‍ (ആര്.എസ്.പി), വി.എസ്.മനോജ് കുമാര്‍(കേരളാ കോണ്‍ഗ്രസ് ജെ), എം.പി.സാജു(സി.എം.പി) എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.