2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

കേരളത്തിന് നേരിയ മുന്‍തൂക്കം

 

ഗുവാഹത്തി: ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫിയുടെ രണ്ടാം ദിനത്തില്‍ കേരളത്തിനു നേരിയ മുന്‍തൂക്കം. 219 റണ്‍സില്‍ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ച കേരളത്തിനെതിരേ ആദ്യ ഇന്നിങ്‌സ് തുടങ്ങിയ ആന്ധ്ര ആറു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന നിലയില്‍ പരുങ്ങുന്നു. നാലു വിക്കറ്റുകള്‍ കൈയിലിരിക്കേ കേരളത്തിന്റെ സ്‌കോറിനൊപ്പമെത്താന്‍ 46 റണ്‍സ് കൂടി വേണം അവര്‍ക്ക്. കെ.എസ് ഭരത് (54), പ്രശാന്ത് കുമാര്‍ (61) എന്നിവര്‍ തിളങ്ങി. കളി നിര്‍ത്തുമ്പോള്‍ 47റണ്‍സുമായി റിക്കി ഭുയി ക്രീസില്‍. കേരളത്തിനായി ഇഖ്ബാല്‍ അബ്ദുല്ല, ബേസില്‍ തമ്പി, രോഹന്‍ പ്രേം എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്തു.
എട്ടു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ കേരളത്തിന്റെ പോരാട്ടം 219ല്‍ അവസാനിക്കുകയായിരുന്നു. വലറ്റത്ത് 14 റണ്‍സ് നേടിയ മോനിഷും 15 റണ്‍സെടുത്ത ബേസില്‍ തമ്പിയും ചേര്‍ന്ന സഖ്യമാണ് സ്‌കോര്‍ 200 കടത്തിയത്. ആന്ധ്രയ്ക്കായി പി വിജയ കുമാര്‍ ആറു വിക്കറ്റുകള്‍ പിഴുതു. ഭാര്‍ഗവ് ഭട്ട് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.