2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

കേരളത്തിന് എല്ലാവിധ സഹായവും നല്‍കും: കേന്ദ്രമന്ത്രി

ചാലക്കുടി: പ്രളയത്തെ നേരിടാന്‍ കേരളത്തിനാവശ്യമായ എല്ലാവിധ സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി ജെ.പി നദ്ദ. പ്രളയത്തില്‍ തകര്‍ന്ന ചാലക്കുടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ സമയത്ത് മഹാരാഷ്ട്രയില്‍നിന്നുള്ള രണ്ട് സംഘത്തെ കേരളത്തിലേക്ക് അയച്ചിരുന്നു. അവരുടെ സേവനം ഇപ്പോഴും ഇവിടെയുണ്ട്. അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍നിന്ന് ഇവിടുത്തെ അവസ്ഥ മനസിലായി. പണം കേന്ദ്രസര്‍ക്കാരിന്റെ കൈയിലുണ്ട്. അത് ഉപയോഗിക്കാന്‍ തയാറാണ്. 

താലൂക്ക് ആശുപത്രിയിലെ സന്ദര്‍ശനത്തിനുശേഷം മന്ത്രി വി.ആര്‍ പുരത്തെ ദുരിതാശ്വാസ ക്യാംപും സന്ദര്‍ശിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജ , ഇന്നസെന്റ് എം.പി, ബി.ഡി ദേവസി എം.എല്‍.എ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.