2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

കേരളത്തിന്റെ സുവര്‍ണ ‘ശ്രീ’

കോയമ്പത്തൂര്‍: ശ്രീ ശങ്കറുടെ ഓരോ ദേശീയ മീറ്റുകളിലും ചാടുമ്പോഴും ലക്ഷ്യം ടോക്കിയോ ഒളിംപിക്‌സാണ്. പാലക്കാട് റെയില്‍വേ കോളനിയിലെ ചെറിയ മൈതാനത്തെ പരിശീലനത്തിന്റെ മികവുമായി ഇന്നലെ നെഹ്‌റു സ്റ്റേഡിയത്തിലെ ജംപിങ് പിറ്റില്‍ നിന്നും ചാടിയത് സ്വര്‍ണത്തിലേക്കായിരുന്നു. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ മൂന്നാം സ്ഥാനത്ത് നിന്നും സ്വര്‍ണത്തിലേക്കാണ് പറന്നിറങ്ങിയത്. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ ശ്രീ ശങ്കര്‍ 7.52 മീറ്റര്‍ ദൂരം താണ്ടിയാണ് സ്വര്‍ണം നേടിയത്. അണ്ടര്‍ 14 ഒഴികെ വിഭാഗങ്ങളിലെ ലോങ് ജംപില്‍ ഇതുവരെ അഞ്ചു റെക്കോര്‍ഡുകളും ശ്രീശങ്കറുടെ പേരിലാണ്. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ശ്രീയ്ക്ക് ചാട്ടം കുടുംബകാര്യമാണ്. പാലക്കാട് റെയില്‍വേയില്‍ ചീഫ് റിസര്‍വേഷന്‍ ഓഫിസറും ദേശീയ ഗെയിംസ് ട്രിപ്പിള്‍ ജംപിലെ മുന്‍ മെഡല്‍ ജേതാവുമായ എസ് മുരളിയാണ് പിതാവ്. പരിശീലകനും അച്ഛന്‍ തന്നെ. അമ്മ കെ.എസ് ബിജിമോളും കായിക താരം തന്നെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.