2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

കേരളത്തിന്റെ പ്രതീക്ഷകള്‍ക്കും ആവശ്യങ്ങള്‍ക്കും പുല്ലുവില കല്‍പ്പിച്ച് ബജറ്റ്

കോഴിക്കോട്: കേരളത്തിന്റെ പ്രതീക്ഷകളും നിരന്തരമായ ആവശ്യങ്ങളും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ ഇടംപിടിച്ചില്ല. റബ്ബറിന്റെ വിലത്തകര്‍ച്ച തടയാന്‍ പ്രത്യേക പാക്കേജ് അവതരിപ്പിക്കണമെന്നായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. കാര്‍ഷിക മേഖലയില്‍ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റബ്ബര്‍ മേഖലയെ തൊടാന്‍ പോലും ബജറ്റ് തയ്യാറായില്ല.

ആയിരം കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ടും ഇറക്കുമതി തീരുവ 40 ശതമാനമായി ഉയര്‍ത്തണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. കഴിഞ്ഞദിവസം അവതരിപ്പിച്ച റെയില്‍വ്വേ ബജറ്റിലും കേരളത്തിന് നിരാശ മാത്രമായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.