2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

കേരളത്തിന്റെ ജനാധ്യപത്യ ബോധത്തെ വിലയിരുത്തുന്നതില്‍ മോദിക്കു പിഴച്ചു: പ്രേമചന്ദ്രന്‍

കൊല്ലം: പ്രബുദ്ധ കേരളത്തിന്റെ ജനാധിപത്യ ബോധത്തെ വിലയിരുത്തുന്നതില്‍ മോദിക്കു പിഴവ് സംഭവിച്ചുവെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അതുകൊണ്ടാണ് കേരള നിയമസഭയില്‍ ബി.ജെ.പി യുടെ മൂന്നാം ശക്തി വരുമെന്നു മോദി പ്രഖ്യാപിച്ചത്.ചടയമംഗലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എം. ഹസ്സന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരെയുള്ള മതനിരപേക്ഷ ശക്തിയാണ് കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികള്‍ തിരസ്‌കരിക്കപ്പെടും. വികസനത്തിന് ഭരണത്തുടര്‍ച്ച എന്ന മലയാളിയുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.