2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈനും

ബഹ്‌റൈന്‍: പ്രളയദുരന്തത്തില്‍പെട്ട കേരളത്തിനു കൈത്താങ്ങാവാന്‍ ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ ഈ വര്‍ഷം നടത്താനിരുന്ന ഈദ് -ഓണം ആഘോഷപരിപാടികള്‍ നിര്‍ത്തിവയ്ക്കുകയും ആഘോഷങ്ങള്‍ക്ക് വേണ്ടി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും ഭാരവാഹികളായ എഫ്. എം ഫൈസല്‍, ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ പ്രസിഡന്റ് ജ്യോതിഷ് പണിക്കര്‍, വനിതാ വിഭാഗം പ്രസിഡന്റ് റീന രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടില്‍ ഉള്ള അംഗങ്ങള്‍ അടുത്തു തന്നെ ഫണ്ട് കണ്ണൂര്‍ ജില്ല കലക്ടര്‍ക്ക് നേരിട്ട് കൈമാറും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.