2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കേരളം നേരിട്ടതും റിസ്‌ക് റിപ്പോര്‍ട്ടും

ഗിരീഷ് കെ. നായര്‍

കേരളം കണ്ടണ്ട ഏറ്റവും വലിയ പ്രളയമാണ് കടന്നുപോയത്. 1924ലെ പ്രളയത്തിന് സമാനമാണെങ്കിലും അന്നുണ്ടണ്ടായത്ര നാശനഷ്ടങ്ങള്‍ സാങ്കേതികവിദ്യ വികസിച്ച ഇന്നുണ്ടായില്ല. എന്നാല്‍ രണ്ടണ്ടു വട്ടവും പ്രളയശേഷമുള്ള മലയാളിയുടെ അത്ഭുതാവഹമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് ലോകരാജ്യങ്ങളെ പോലും അതിശയിപ്പിക്കുന്നു.
1925ലെ ട്രാവന്‍കൂര്‍ സെന്‍ട്രല്‍ ഫ്‌ളഡ് റിലീഫ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രളയ ദുരിതാശ്വാസത്തിലേക്ക് ലഭിച്ചത് 73,307 രൂപയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അന്ന് ഖജനാവില്‍ നിന്നനുവദിച്ചത് 50,000 രൂപ. 3,243 പേര്‍ക്ക് ദുരിതാശ്വാസം നല്‍കിയപ്പോള്‍ അതില്‍ 2,498 പേരും വളരെ പാവപ്പെട്ടവരായിരുന്നു.
1924ലെ പ്രളയം ശ്രീമൂലം തിരുനാള്‍ രാജഭരണ കാലത്തായിരുന്നു. ജീവന്‍ വെടിയുന്നതിനു മുന്‍പ് ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. മദ്രാസ് സെന്‍ട്രല്‍ ഫ്‌ളഡ് റിലീഫണ്ടില്‍ നിന്ന് 6,000 രൂപ ലഭിച്ചു. പ്രളയ ദുരിതാശ്വാസ കമ്മിറ്റി സംഭാവന നല്‍കിയവരുടെ പേരുകള്‍ എല്ലാം വിട്ടുപോകാതെ പ്രസിദ്ധീകരിച്ചു. അതില്‍ 80 വ്യക്തികളും സംഘടനകളും ഉള്‍പ്പെടുന്നു. ശ്രീലങ്ക, കെനിയ, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അന്നു കേരളത്തിന് സഹായം ലഭിച്ചു. വിവാദങ്ങളില്ലാതെയാണ് വിദേശ സഹായമെത്തിയതെന്നതും ശ്രദ്ധേയം.

ദേശീയ ജല പദ്ധതി
കേന്ദ്ര ജല വിഭവ വകുപ്പിന് കീഴിലാണ് ദേശീയ ജല പദ്ധതി രൂപീകരിക്കുന്നത്. ജല വിഭവം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. 1987 സെപ്റ്റംബറിലാണ് ദേശീയ ജല പദ്ധതി അംഗീകരിക്കപ്പെട്ടത്. ഇത് 2002ലും തുടര്‍ന്ന് 2012ലും പരിഷ്‌കരിച്ചിട്ടുണ്ടണ്ട്. അതായത് ഇന്നു തുടരുന്ന പദ്ധതി 2012ല്‍ പരിഷ്‌കരിച്ചതാണ്.
ആറു വര്‍ഷം കഴിഞ്ഞാലും പ്രകൃതിക്ക് മാറ്റമുണ്ടണ്ടാവില്ലെന്ന കണക്കുകൂട്ടലുകള്‍ കൂടുതല്‍ ദുരന്തങ്ങളിലേക്കാവും നയിക്കുക. ദേശീയ ജല പദ്ധതിയില്‍ കാലവര്‍ഷത്തിനുമുന്‍പും ശേഷവും അണക്കെട്ടുകള്‍ വിലയിരുത്തേണ്ടണ്ടതുണ്ടണ്ട്. രണ്ടണ്ടു സംസ്ഥാനങ്ങളിലൊഴികെ അടുത്തകാലത്തൊന്നും ഇത്തരത്തില്‍ വിലയിരുത്തലുകളുണ്ടണ്ടായിട്ടില്ല.
അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ദേശീയ ജല പദ്ധതി ചൂണ്ടണ്ടിക്കാട്ടിയ വീഴ്ചകള്‍ ഈ സംസ്ഥാനങ്ങള്‍ തിരുത്താന്‍ സന്നദ്ധമായിട്ടില്ലെന്നത് ഭരണനിര്‍വഹണത്തിലെ കെടുകാര്യസ്ഥതയെയാണ് ചൂണ്ടണ്ടിക്കാണിക്കുന്നത്. അണക്കെട്ടുകളുടെ സംരക്ഷണത്തിനും പരിശോധനകള്‍ക്കും തുഛമായ തുകയാണ് ബജറ്റുകളില്‍ വകയിരുത്താറുള്ളത്. ഇത് ഉപയോഗിക്കാതിരിക്കുകയോ വകമാറ്റി ചെലവഴിക്കുകയോ ആണ് ചെയ്യാറുള്ളത്.

കേരളത്തിലും അപര്യാപ്തം
അടിസ്ഥാന വികസനമെന്നത് വ്യവസായവുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും നിര്‍വചിക്കപ്പെടാറുള്ളത്. എന്നാല്‍ പ്രളയബാധിത പ്രദേശങ്ങളിലെ അടിസ്ഥാന വികസനം എന്നത് പ്രളയം നേരിടാനുള്ള മുന്‍കരുതലാണ് അടിസ്ഥാന വികസനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം അടിയന്തരാവശ്യങ്ങള്‍ക്ക് പണം കണ്ടെണ്ടത്താതെ വോട്ടുമാത്രം ലക്ഷ്യമിട്ട് കാര്‍ഷികമേഖല പോലെ ജനപ്രിയ പദ്ധതികളില്‍ പണം ചെലവഴിക്കുകയാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ചെയ്യുന്നത്. കൃഷി നാശം എങ്ങനെ സംഭവിക്കുന്നു എന്നും അതിനു പരിഹാരമെന്തെന്നും കണ്ടെണ്ടത്താതെ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില കൂട്ടുന്നത് പണച്ചെലവുണ്ടാക്കുമെന്നല്ലാതെ പ്രകൃതി ദുരന്തങ്ങളില്‍ നിന്നു രക്ഷ നല്‍കില്ല. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ താങ്ങുവില 50 ശതമാനം കണ്ടണ്ടുയര്‍ത്തിയത് ഇത്തരുണത്തില്‍ ഓര്‍ക്കുക. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി സര്‍ക്കാരിനെ ജനപ്രിയമാക്കുന്ന കേന്ദ്രത്തിന്റെ നീക്കത്തിനെതിരേ ജാഗ്രത കാണിക്കാത്തത് കര്‍ഷകരോടുള്ള അനീതിയാണ്. ബജറ്റില്‍ കാണിക്കുന്ന ചെപ്പടി വിദ്യകളിലൂടെ കര്‍ഷകരുടേയും വ്യവസായികളുടേയും ജനങ്ങളുടേയും വോട്ട് നേടാന്‍ കഴിഞ്ഞേക്കാം, പക്ഷേ ഓരോ പ്രകൃതി ദുരന്തങ്ങളിലും ഉണ്ടണ്ടാകുന്ന ജീവനുകളെ തിരികെ പിടിക്കാന്‍ അത് പര്യാപ്തമല്ലെന്ന് ഭരണാധികാരികള്‍ മനസിലാകുന്നിടത്താണ് പ്രായോഗിക വികസനം.
വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ട്
യു.എന്‍ യൂനിവേഴ്‌സിറ്റി അവതരിപ്പിച്ച 2016ലെ വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ അത്ര വലിയ പ്രകൃതി ദുരന്ത സാധ്യത കാണുന്നില്ല. 11.9 ശതമാനം മാത്രമാണ് രാജ്യത്ത് ദുരന്ത സാധ്യതയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍, ഉണ്ടണ്ടാവുന്ന ഒരു പ്രകൃതി ദുരന്തത്തോട് പ്രതികരിക്കുന്നതില്‍ രാജ്യം ദയനീയ അവസ്ഥയിലാണെന്നും (80.2 ശതമാനം) റിപ്പോര്‍ട്ട് ചൂണ്ടണ്ടിക്കാട്ടുന്നു.
വികസിത രാജ്യങ്ങളെല്ലാം പ്രകൃതി ദുരന്തങ്ങളോട് പ്രതികരിക്കുന്നതില്‍ സാങ്കേതികമായി നമ്മെക്കാള്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍, ബ്രിക്‌സ് രാജ്യങ്ങളില്‍പോലും ഇന്ത്യ ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നു പറയുമ്പോള്‍ നമ്മുടെ വ്യവസ്ഥിതി പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടണ്ടതുണ്ടെണ്ടന്ന് ബോധ്യമാവും.
ദുരന്തത്തെ അഭിമുഖീകരിക്കുകയും ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനം എന്നതാണ് ഇപ്പോഴും തുടരുന്ന രീതി. ഫലമോ, നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുന്നു. വസ്തുവകകള്‍ക്ക് കനത്ത നാശവും ,സുനാമിയിലും ഓഖിയിലും സംസ്ഥാനം ഈ സ്ഥിതിയിലൂടെ കടന്നുപോയതാണ്.
രാജ്യത്ത് 1995-2005ല്‍ ശരാശരി 80 വെള്ളപ്പൊക്കങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലായി ഉണ്ടണ്ടായതെങ്കില്‍ 2005-2015ല്‍ അത് 343 ആയതായി ഡല്‍ഹി അംബേദ്കര്‍ യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു.
മൂന്‍ കണക്കുകളില്‍ നിന്ന് കുത്തനെയുള്ള ഉയര്‍ച്ചയാണ് ഇതു ചൂണ്ടണ്ടിക്കാട്ടുന്നത്. 2015-2025 കാലത്ത് അത് 2500ലേറെ ഉണ്ടണ്ടായേക്കുമെന്ന ഭയാനകമായ സ്ഥിതിയിലേക്കാണ് അതു വിരല്‍ ചൂണ്ടണ്ടുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News