2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കേന്ദ്ര ഹജ്ജ് നയത്തില്‍ മാറ്റം വരുത്തിയ നടപടി അപലപനീയം: ഉമ്മന്‍ചാണ്ടി

 

വേങ്ങര: കേന്ദ്ര സര്‍ക്കാര്‍ 2018-2022 വര്‍ഷത്തേക്ക് ഹജ്ജ് നയത്തില്‍ വരുത്തിയ ജനദ്രോഹപരമായ നടപടികള്‍ ലക്ഷക്കണക്കിന് തീര്‍ഥാടക സമൂഹത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തെറ്റായ ഈ നടപടിക്കെതിരേ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണെന്നും ഉമ്മന്‍ചാണ്ടി വേങ്ങരയില്‍ പറഞ്ഞു. സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്ന് അഞ്ച് ശതമാനം കൂടി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പതിച്ചുനല്‍കിയത് വന്‍ അഴിമതിക്ക് വഴിയൊരുക്കും.
നാമമാത്രമായ സബ്‌സിഡി തുക പൂര്‍ണമായും ഒഴിവാക്കാനും ലക്ഷ്യമിടുന്നുണ്ട്.
ബലികര്‍മം ഓരോ ഹാജിക്കും അടിച്ചേല്‍പ്പിക്കുക, എഴുപത് വയസ് കഴിഞ്ഞവര്‍ക്കും സഹായിക്കുമുളള മുന്‍ഗണന ഒഴിവാക്കുക, തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്ക് റിസര്‍വേഷന്‍ അവസാനിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജിന് യാത്ര തിരിക്കുന്ന ലക്ഷ കണക്കിനു തീര്‍ഥാടകരെ ദോഷകരമായി ബാധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.