2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ ഗ്രൂപ്പ് എ തസ്തികയില്‍ വിവിധ ഒഴിവുകള്‍. ഡെപ്യൂട്ടി രജിസ്ട്രാര്‍, ഇന്റേണല്‍ ഓഡിറ്റ് ഓഫിസര്‍, മെഡിക്കല്‍ ഓഫിസര്‍, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, ഇന്‍ഫര്‍മേഷന്‍ സയന്റിസ്റ്റ്, ടെക്‌നിക്കല്‍ ഓഫിസര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡെപ്യൂട്ടി രജിസ്ട്രാര്‍, ഇന്റേണല്‍ ഓഡിറ്റ് ഓഫിസര്‍, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ , ഇന്‍ഫര്‍മേഷന്‍ സയന്റിസ്റ്റ്, ടെക്‌നിക്കല്‍ ഓഫിസര്‍ എന്നീ തസ്തികകളില്‍ ഓരോ ഒഴിവും മെഡിക്കല്‍ ഓഫിസര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളുമാണുള്ളത്. ഇന്റേര്‍ണല്‍ ഓഡിറ്റ് ഓഫിസര്‍ നിയമനം ഡെപ്യൂട്ടേഷന്‍ വഴിയായിരിക്കും.
വിശദവിവരങ്ങള്‍ www.cukerala.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 10.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.