2018 September 18 Tuesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: എ.എം നസീര്‍

ആലപ്പുഴ: ജനം പ്രളയഭീതിയില്‍ കഴിയുമ്പോഴും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന നടത്തി ജനങ്ങളെ കൊള്ളയടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീര്‍ പറഞ്ഞു. പെട്രോള്‍ വിലവര്‍ധിപ്പിക്കുകയും ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കുകയും ചെയ്യുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെതിരേ മുസ്‌ലിം ലീഗ് ആലപ്പുഴ ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേമപെന്‍ഷനുകളുടെ പേരില്‍ ജനങ്ങളെ ദുരിതത്തിലാക്കുകയാണു സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ മന്ത്രിമാര്‍ തമ്മിലുള്ള പോരാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. നൂറുകണക്കിന് ആളുകളാണ് ഇപ്പോഴും പെന്‍ഷന്‍ ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ധര്‍ണയില്‍ ടൗണ്‍ പ്രസിഡന്റ് എ.എം നൗഫല്‍ അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ. ഷാജഹാന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ഇന്‍ ചാര്‍ജ് എ.എം യൂസഫ് മമ്മുകുട്ടി, മണ്ഡലം ജനറല്‍ സെക്രട്ടറി ബാബു ഷെരീഫ്, യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറിമാരായ ഷിബി കാസിം, മുജീബ് കലാം, നിയോജക മണ്ഡലം പ്രസിഡന്റ് നാസിം വലിയകുളം, ടൗണ്‍ വൈസ് പ്രസിഡന്റ് എ.എം യൂസഫ് പോറ്റി, സെക്രട്ടറി നൗഷാദ് കൂരയില്‍, ഫൈസില്‍ വലിയകുളം, നസീബ് ജമാല്‍, സിയാദ് കോയ, എസ്. മുഹമ്മദ് കബീര്‍, ഇ.എന്‍.എസ് നവാസ് സംസാരിച്ചു. പി.എ ലത്തീഫ്, കാസിം മീരാന്‍, ടി.ഐ കലാം, പി.എസ് മുഹമ്മ് കുഞ്ഞ് ലബ്ബ, പി. മുഹമ്മദ് ഷംസുദ്ദീന്‍, എ. അണീര്‍, കരീം ഉസ്മാന്‍ കുട്ടി, കെ.എം നസീര്‍, ഇ.കെ അബ്ദുല്‍ റഹ്മാന്‍, നസ്മല്‍ സലീം, നാസര്‍ ലജ്‌നത്ത് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി എച്ച്. നൗഷാദ് സ്വാഗതവും ട്രഷറര്‍ വൈ. ജഹാസ് നന്ദിയും പറഞ്ഞു.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.