2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കേന്ദ്ര റോഡ് ഫണ്ട്: 97 കോടി രൂപയുടെ ഭരണാനുമതി

കണ്ണൂര്‍:  ജില്ലയില്‍ ആറുറോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി 97 കോടി രൂപയുടെ ഭരണാനുമതിയായതായി പി.കെ ശ്രീമതി എം.പി അറിയിച്ചു. കേന്ദ്രഉപരിതല ഗതാഗതവും ഹൈവേയും മന്ത്രാലയത്തിന്റെ 2016-17 വര്‍ഷത്തെ സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ചിറക്കുനി-അണ്ടല്ലൂര്‍-പാറപ്രം-മൂന്നുപെരിയ-ചക്കരക്കല്‍- കാഞ്ഞിരോട്-മുണ്ടേരിമൊട്ട-ചെക്കിക്കുളം-കരിങ്കല്‍ക്കുഴി-പറശ്ശിനിക്കടവ് റോഡ് (24 കോടി രൂപ), പയ്യന്നൂര്‍-ചെറുപുഴ റോഡ്(12 കോടി), കൊട്ടയോടി-ചെറുവാഞ്ചേരി-കണ്ണവം റോഡ്(15 കോടി), തിരൂര്‍-ബ്ലാത്തൂര്‍-ഇരിക്കൂര്‍-മട്ടന്നൂര്‍ റോഡ്(21 കോടി), തളിപ്പറമ്പ്-മന്ന-വെള്ളാവ്-കുറ്റിയേരി-പാണത്തൂര്‍-കാട്ടാമ്പള്ളിക്കടവ്-പൂവ്വം റോഡ്(15 കോടി),  കുപ്പം-എരിപുരം റോഡ്(10 കോടി) എന്നിവ നവീകരിക്കാനാണു ഫണ്ട് അനുവദിച്ചതെന്നു എം.പി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.