2017 September 21 Thursday
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ ലവനിയിലാദിമമായൊരാത്മരൂപം; അവനവനാത്മസുഖത്തിനാചരിക്കു ന്നവയപരന്നു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

കേന്ദ്ര ഡി.എ വര്‍ധിപ്പിച്ചു; നികുതിരഹിത ഗ്രാറ്റുവിറ്റി 20 ലക്ഷം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്തയില്‍ സര്‍ക്കാര്‍ ഒരു ശതമാനം വര്‍ധന വരുത്തി.
ഡി.എ നാല് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ന്നു. 50 ലക്ഷം ജീവനക്കാര്‍ക്കും 61 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ നേട്ടമുണ്ടാകും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്.
ഡി.എ വര്‍ധന ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാകും. ക്ഷാമബത്ത ഉയര്‍ത്തിയതിലൂടെ കേന്ദ്രത്തിനു പ്രതിവര്‍ഷം 3068.26 കോടിയുടെ അധികബാധ്യത ഉണ്ടാവും.
ഈ സാമ്പത്തിക വര്‍ഷം മാത്രം (2017 ജൂലൈ മുതല്‍ 2018 ഫെബ്രുവരി വരെ) 2045.50 കോടിയാണു സര്‍ക്കാരിന്റെ ബാധ്യത.
ജീവനക്കാരുടെ നികുതിരഹിത ഗ്രാറ്റുവിറ്റി 20 ലക്ഷം രൂപയാക്കുന്ന ഭേദഗതി ബില്ലും കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. നിലവില്‍ ഇതു 10 ലക്ഷം രൂപയാണ്.
സ്വകാര്യമേഖലയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കാണു പ്രയോജനം. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.