2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കേന്ദ്രഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു; കേരളത്തില്‍നിന്ന് ഇ.ടി മാത്രം

കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുന:സംഘടനയില്‍ കേരളത്തില്‍ നിന്ന് ഒരാള്‍ മാത്രം.ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.മാത്രമാണ് കേരളത്തില്‍ നിന്ന് ഉള്‍പ്പെട്ടത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന ആറാമത്തെ സോണിലെ പ്രതിനിധിയായ ഇ.ടിയെ ഒരുമാസം മുന്‍പ് തന്നെ തെരഞ്ഞെടുത്തിരുന്നു.

കേന്ദ്രം പുതിയ ഹജ്ജ്കമ്മിറ്റി പ്രതിനിധികളുടെ ലിസ്റ്റ് ഇന്നലെ പുറത്തിറക്കിയപ്പോള്‍ കേരളത്തില്‍ മറ്റുളളവരെ ഉള്‍പ്പെടുത്തിയിട്ടുമില്ല. കഴിഞ്ഞ കമ്മിറ്റിയില്‍ എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍,എം.ഐ.ഷാനവാസ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നീ മുന്ന് പ്രതിനിധികള്‍ കേരളത്തില്‍ നിന്ന് മാത്രമുണ്ടായിരുന്നു.

മൂന്ന് എം.പിമാര്‍, കൂടുതല്‍ തീര്‍ഥാടകരുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, മൂന്ന് പണ്ഡിതര്‍, രണ്ട് വനിതകള്‍, ഏഴ് നോമിനേറ്റഡ് അംഗങ്ങള്‍, ഒരു ശീഈ പ്രതിനിധി എന്നിങ്ങനെ 19 പ്രതിനിധികളും വിദേശം, ആഭ്യന്തരം, ധനം, വ്യോമയാനം എന്നീ വകുപ്പുകളിലെ നാലു ഗവ.സെക്രട്ടറിമാരും ഉള്‍പ്പടെ 23 പേരാണ് കേന്ദ്ര ഹജ്ജ്കമ്മിറ്റിയിലുളളത്.

മൂന്ന് വര്‍ഷമാണ് കേന്ദ്ര ഹജ്ജ്കമ്മിറ്റിയുടെ കാലാവധി. പുതിയ കമ്മിറ്റി ചെയര്‍മാനെ അംഗങ്ങള്‍ തെരഞ്ഞെടുക്കും.ഇതിനായി അടുത്ത ദിവസം യോഗം ചേരും.കാശ്മീരില്‍ നിന്നുളള എം.പി താരീഖ് ഹമീദ് കറക്കാണ് സാധ്യത. ഖൈസര്‍ ഷമീം ചെയര്‍മാനായുളള കേന്ദ്ര ഹജ്ജ്കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മെയ് അഞ്ചിനാണ് അവസാനിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.