2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയോ

സാധാരണക്കാര്‍ക്ക് ഇരുട്ടടി തന്നുകൊണ്ടാണ് എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും കഴിഞ്ഞദിവസം വില വര്‍ധിപ്പിച്ചത് .ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവാണ് ഇത്തവണ പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിക്കാന്‍ കാരണമായി പറയുന്നത്.
ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍വില ഏറ്റവുംതാഴ്ന്നനിലയിലെത്തിയിട്ടും അതിന്റെ പേരില്‍ എണ്ണ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിരുന്നില്ല . തങ്ങളുടെ ലാഭവിഹിതം കൂടുമെന്ന ഘട്ടംവന്നപ്പോള്‍ വളരെവേഗം പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് ഒരു ഉളുപ്പും ഇല്ലായിരുന്നു.
എണ്ണവില വര്‍ധിചിപ്പിച്ചും സെസ് ഏര്‍പ്പെടുത്തിയും ജനങ്ങളെ ഉപദ്രവിപ്പിക്കുമ്പോഴും അതു കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടു പ്രതിഷേധാര്‍ഹമാണ് .

അജയ് എസ് കുമാര്‍
പ്ലാവോട്,കൊടുങ്ങാനൂര്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.