2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കേന്ദ്രസംഘം സന്ദര്‍ശനം നടത്തി

പാലാ:ആരോഗ്യ വകുപ്പിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള അവലോകനത്തിനായി കേന്ദ്രആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള മൂന്നംഗ സംഘം പാലാ ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.
പ്രളയശേഷം പടന്നു പിടിച്ച എലിപ്പനി ബാധിച്ചവരുടെ എണ്ണം, നിയന്ത്രണ മാര്‍ഗം, പ്രതിരോധ പ്രവര്‍ത്തനം, ബോധവല്‍ക്കരണ പരിപാടി, മെഡിക്കല്‍ ക്യാംപുകള്‍ എന്നിവ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ സംഘം ശേഖരിച്ചു.ജലസ്‌ത്രോതസുകളുടെ ക്ലോറിനേഷന്‍, ചികിത്സ സൗകര്യങ്ങള്‍ എന്നിവയും സംഘം വിലയിരുത്തി. മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറെ ഫലപ്രദമാണെന്ന് സംഘം പറഞ്ഞു. പാലാ നഗരസഭ, മീനച്ചില്‍, തീക്കോയി, മുത്തോലി എന്നീ പഞ്ചായത്തിലും സംഘം സന്ദര്‍ശനം നടത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച്, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് എന്നിവടങ്ങിലെ ഡോക്ടര്‍മാരാണ് സംഘത്തിലുണ്ടായിരുന്നത്. പാലാ ഗവ. ആശുപത്രി സൂപ്രണ്ട് ഡോ.ബിന്‍സ് ,ആര്‍എംഒ ഡോ. ആനീഷ് കെ. ഭദ്രന്‍ ,ഡോ. ശാന്തി തുടങ്ങിയവര്‍ സംഘത്തെ സ്വീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.