2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കേന്ദ്രമന്ത്രി കണ്ണന്താനം പരാതി നല്‍കി

 

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി അധിക്ഷേപിച്ചുവെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡി.ജി.പി ലോക്‌നാഥ് ബഹ്‌റക്ക് പരാതി നല്‍കി. പുല്‍വാമയില്‍ വീരമൃത്യുവരിച്ച മലയാളി ജവാന്‍ വസന്തകുമാറിന്റെ മൃതദേഹമടങ്ങിയ പേടകത്തിനു മുന്നില്‍വച്ച് എടുത്തത് സെല്‍ഫി ചിത്രമാണെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപിച്ചെന്നാണ് പരാതി.

വസന്തകുമാറിന് ആദരാഞ്ജലി അര്‍പ്പിച്ചു മടങ്ങുന്നതിനിടെ ആരോ എടുത്ത ചിത്രം മീഡിയ സെക്രട്ടറിയാണ് ഫെയ്‌സ്ബുക്കിലിട്ടതെന്നും കുപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു. പരാതി വിശദമായ അന്വേഷണത്തിന് പൊലിസ് ഹൈടെക് സെല്ലിനു കൈമാറി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.