2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

കേന്ദ്രമന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി കുഞ്ഞാലിക്കുട്ടി

 

ന്യൂഡല്‍ഹി: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ ഹജ്ജ് വകുപ്പ്, വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.
റണ്‍വേ നവീകരണ ജോലികളെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റിയ ഹജ്ജ് സര്‍വിസുകള്‍ അടുത്ത വര്‍ഷം മുതല്‍ കരിപ്പൂരിലേക്ക് മാറ്റാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ ഡി.ജി.സി.എ അനുമതി നല്‍കിയതോടെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ഇങ്ങോട്ട് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എംബാര്‍ക്കേഷന്‍ കരിപ്പൂരിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും അടുത്ത വര്‍ഷം മുതല്‍ കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.വി അബ്ദുല്‍ വഹാബ് എം.പി, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.