2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

കേന്ദ്രത്തിനെതിരായ കൂട്ടായ സമരത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ദുരന്തത്തിനുശേഷം കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരേ ഒരുമിച്ചു നീങ്ങാമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദേശത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി. അടിയന്തരപ്രമേയ ചര്‍ച്ചക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഭരണ, പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരേ സമരം ചെയ്യണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ഇക്കാര്യത്തില്‍ ശബ്ദം ഒന്നിച്ചുയരുകയെന്നത് നല്ല കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി ദീര്‍ഘകാല കാഴ്ചപ്പാടോടെയുള്ള പദ്ധതിയാണ് തയാറാക്കുന്നത്. നാടിനു ചേര്‍ന്ന സാങ്കേതികവിദ്യ രൂപപ്പെടുത്തിയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനായി ആശയ സമാഹരണം നടത്താനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജീവനോപാധിയായിരുന്ന വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 29 കോടിയുടെ ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇത് രണ്ടാഴ്ചക്കുള്ളില്‍ ബന്ധപ്പെട്ടവരുടെ കൈകളിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.