2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കെ.യു.ടി.എ സംസ്ഥാന സമ്മേളനം വടകരയില്‍

കോഴിക്കോട്: കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം 2017 ഫെബ്രുവരിയില്‍ വടകരയില്‍ നടത്താന്‍ കോഴിക്കോട് ശിക്ഷക് സദനില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സംസ്ഥാന നേതൃ പരിശീലന ക്യാംപ് ഡിസംബറില്‍ പാലക്കാട് നടക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞെന്ന  കാരണത്താല്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഭാഷാധ്യാപകരുടെ ശമ്പളം നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം ഹുസൈന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.കെ.സി മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷംസുദ്ദീന്‍ തിരൂര്‍ക്കാട്, വി.വി.എം ബഷീര്‍, എന്‍ ബഷീര്‍, എന്‍ സന്തോഷ്, കെ.എസ് അബ്ബാസ്, ടി അസീസ്, പി.പി മജീദ്, ഹംസ കടമ്പോട്ട്, പി ഷംസുദ്ദീന്‍, സി ബിജു, സി.എം അബ്ദുല്‍ ലത്തീഫ് സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.