2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കെ. മാധവന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തവരിലെ അവസാന കണ്ണിയുമായിരുന്ന കാഞ്ഞങ്ങാട്ടെ കെ. മാധവന്‍ (102) അന്തരിച്ചു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് വിയോഗം. പ്രമുഖ ജന്മികുടുംബമായ ഏച്ചിക്കാനം തറവാട്ടില്‍ എ.സി.രാമന്‍ നായരുടെയും കൊഴുമ്മല്‍ ഉണ്ണാങ്ങ അമ്മയുടെയും മകനായി 1916ലായിരുന്നു ജനനം.
1987 ല്‍ സി.പി.ഐ പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. പിന്നീട് 1996ല്‍ സി.പി.എം വിട്ടു. മൂന്നു തവണ കേരളാ നിയമസഭയിലേക്കു മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഭാര്യ: കോടോത്ത് മീനാക്ഷിയമ്മ. മക്കള്‍: ഇന്ദിര കോടോത്ത്(ബാംഗ്ലൂര്‍), അഡ്വ.സേതുമാധവന്‍(ഹൊസ്ദുര്‍ഗ് കോടതി), ആശ ലത, ഡോ.അജയകുമാര്‍ കോടോത്ത്(മുന്‍ പി.എസ്.സി അംഗം).

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.