2019 December 16 Monday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കെ.ബി.പി.എസ് പാഠപുസ്തക വിതരണത്തില്‍ ക്രമക്കേട്

 

കാക്കനാട്: കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയിലെ (കെ.ബി.പി.എസ്) പാഠപുസ്തക വിതരണത്തില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്.
വിവിധ ജില്ലകളിലേക്ക് പാഠപുസ്തക വിതരണത്തിനും മറ്റുമായി ഓടിയ സ്വകാര്യ വാഹനങ്ങളുടെ പേരിലുള്ള ബില്ലുകളില്‍ അവ്യക്തത. ഇരുചക്ര വാഹനങ്ങളുടെ നമ്പര്‍ വരെ ടാക്‌സി വാഹനങ്ങളുടേതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അനാവശ്യമായി തുടരേ പല ജില്ലകളിലേക്കും യാത്ര നടത്തിയതിന്റെ ബില്ലുകളും കണ്ടെത്തി. പാഠപുസ്തക വിതരണ കേന്ദ്രങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ ദുരൂഹതയുണ്ട്.
യഥാര്‍ഥത്തില്‍ ജോലി ചെയ്തതിനേക്കാള്‍ കൂടുതല്‍ തൊഴിലാളികളുടെ പേരില്‍ വേതനം കൈപ്പറ്റിയിട്ടുണ്ടെന്നാണ് സംശയം. വേതനം കൈപ്പറ്റിയ തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ ഒരു വിവരവും ലഭ്യമല്ലെത്ര.
ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മാനേജ്മന്റ് പുറത്തു വിടുന്നില്ലെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആക്ഷേപം.
സ്ഥാപനത്തിനും ജീവനക്കാര്‍ക്കും അവമതിപ്പുണ്ടാക്കുന്ന ക്രമക്കേടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ജീവനക്കാര്‍ പറയുന്നു. വേണ്ട വിധത്തില്‍ ഇന്റേണല്‍ ഓഡിറ്റിങ് നടത്താത്തതാണ് ക്രമക്കേടുകള്‍ക്ക് കാരണമെന്ന് കെ.ബി.പി.എസ് സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂനിയനും (ഐ.എന്‍.ടി.യു.സി) കെ.ബി.പി.എസ് എംപ്ലോയീസ് അസോസിയേഷനും (സി.ഐ.ടി.യു) അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News