2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

കെ.പി.സി.സി പദ്ധതി നവംബറില്‍ തുടങ്ങുമെന്ന് എം.എം ഹസന്‍

 

കൊച്ചി: പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ വീടു നിര്‍മിച്ചുനല്‍കുന്ന പദ്ധതിപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ തുടങ്ങുമെന്ന് പ്രസിഡന്റ് എം.എം ഹസന്‍.
എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹസന്‍. അഞ്ച് ലക്ഷം രൂപയുടെ ആയിരം വീടുകളാണ് ഇത്തരത്തില്‍ നിര്‍മിച്ചു നല്‍കുന്നത്. റവന്യൂ വകുപ്പ് തയാറാക്കുന്ന പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പട്ടികയില്‍നിന്നാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്.
ജില്ലാ-മണ്ഡലം കമ്മിറ്റികളുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലേക്കായി സംഭാവന നല്‍കുന്നവര്‍ ഒക്ടോബര്‍ 31നകം നല്‍കണമെന്നും ഹസന്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.