2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കെ.ഡി.സി ബാങ്കിന് ദേശീയ അവാര്‍ഡ്

കോഴിക്കോട്: സാങ്കേതിക രംഗത്തെ മികവിനും, 2017-18 സാമ്പത്തികവര്‍ഷം കൂടുതല്‍ റുപേ ഡബിറ്റ് കാര്‍ഡ് വിതരണം ചെയ്ത ജില്ലാ സഹകരണ ബാങ്കിനുമുള്ള ബാങ്കിങ് ഫ്രോണ്ടിയര്‍ ദേശീയ അവാര്‍ഡ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന് ലഭിച്ചു.
ന്യൂഡല്‍ഹി എയറോസിറ്റി പ്രൈഡ് പ്ലാസ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഫ്രോണ്ടിയേഴ്‌സ് ഇന്‍ കോപ്പറേറ്റീവ് ബാങ്കിങ് ദേശീയ സെമിനാറിന്റെ സമാപന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
സഹകരണ ബാങ്കിങ് ഐ.ടി കണ്‍സള്‍ട്ടന്റ് യൂസഫ് ലന വാലയില്‍നിന്ന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ കെ. ഉദയബാനു, ജനറല്‍ മാനേജര്‍ അബ്ദുല്‍മുജീബ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.പി അജയകുമാര്‍, ഐ.ടി വിഭാഗം സീനിയര്‍ മാനേജര്‍ ഷാജിത്ത്, ഹെഡ്ഓഫിസ് മാനേജര്‍ ധര്‍മജന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.