2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കെ.ഡി.എം.എഫ് റിയാദ് സപ്തമാസ കാമ്പയിന്‍ ‘ഇസ്തിഫാദ 17’ ന് തുടക്കമായി

റിയാദ്: റിയാദ് കോഴിക്കോട് ജില്ല മുസ്‌ലിം ഫെഡറേഷന്‍ ‘ഇസ്തിഫാദ 17’ സപ്തമാസ കാമ്പയിന് ഉജ്വല തുടക്കം. ബത്ഹ റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രഖ്യാപന സമ്മേളനം എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹം ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും അത് കേരളീയ സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക വൈജ്ഞാനിക രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഫാസിസം പ്രതിരോധത്തിന്റെ ആത്മീയ വഴി എന്ന വിഷയത്തില്‍ എസ്.വൈ.എസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി മലയമ്മ മുഖ്യപ്രഭാഷണം നടത്തി. പാരസ്പര്യത്തിലൂന്നിയ സാമൂഹിക ജീവിതമാണ് ഫാസിസത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല വഴിയെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാലഘട്ടത്തില്‍ കേരളീയ മുസ്‌ലിം സമൂഹത്തെ നിയന്ത്രിച്ച പണ്ഡിതന്മാരുടെ ജീവിത രീതി അതായിരുന്നെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പിന്തുടരുന്ന അതേ മാര്‍ഗമാണ് ഏത് പ്രതികൂലാവസ്ഥയിലെയും അതിജീവന മാര്‍ഗമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കെ.ഡി.എം.എഫ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഫറോക്ക് അധ്യക്ഷത വഹിച്ചു. കാമ്പയിന്‍ പ്രഖ്യാപനത്തോടനുബന്ധിച്ച് ഒരുക്കിയ വീഡിയോ ഡൊക്ക്യൂമെന്ററിയുടെ ലോഞ്ചിംഗ് സയ്യിദ് അബ്ബാസലി തങ്ങള്‍ നിര്‍വഹിച്ചു. ഏഴ് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി എക്‌സലെന്‍ഷ്യ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി, തര്‍ഖിയ ആത്മസംസ്‌കരണ സംഗമം, സര്‍ഗലയം കലാമത്സര പരിപാടി, ഓണ്‍ലൈന്‍ കോഴ്‌സ്, സൈബര്‍ അവയര്‍നെസ്സ് പ്രോഗ്രാം, രക്തദാന കാമ്പയിന്‍, ഫാമിലി മീറ്റ് തുടങ്ങി നിരവധി സേവന കര്‍മ്മ പദ്ധതികള്‍ നടപ്പാക്കും. മുസ്തഫ ബാഖവി പെരുമുഖം, ശംസുദ്ദീന്‍ കോറോത്ത്, ബഷീര്‍ താമരശ്ശേരി, ഹനീഫ മൂര്‍ക്കനാട് അതിഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. കാമ്പയിന് പേര് നിര്‍ദേശിച്ച അബ്ദുല്‍ഗഫൂര്‍ കൊടുവള്ളിക്കുള്ള ഉപഹാരം അബ്ബാസലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.

എസ്.കെ.എസ്.എസ്.എഫ് മുന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി അയ്യൂബ് കൂളിമാട്, എസ്.കെ.ഐ.സി നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, വൈസ് പ്രസിഡണ്ട് യു.കെ ഇബ്രാഹീം ഓമശ്ശേരി, സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, അഹമ്മദ് കോയ സിറ്റി ഫഌര്‍, കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കോയ കല്ലമ്പാറ, ടി.പി.എം ബഷീര്‍, വി.കെ മുഹമ്മദ്, ഹമീദ് വാണിമേല്‍, ഇബ്രാഹീം സുഹ്ബാന്‍, ഉബൈദ് എടവണ്ണ, യു.പി മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ശമീര്‍ പുത്തൂര്‍ സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ജുനൈദ് മാവൂര്‍ നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.