2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കെ.ടി സൂപ്പിയുടെ കവിതകള്‍ ജീവിതാവബോധം ഉണര്‍ത്തുന്നത്: കെ.പി രാമനുണ്ണി

കുറ്റ്യാടി: കലുഷിതമായ സാമൂഹ്യ വ്യവസ്ഥയില്‍ യഥാര്‍ഥ ജീവിതാവബോധം ഉണര്‍ത്തുന്നതാണ് കെ.ടി സൂപ്പിയുടെ കവിതകളെന്ന് പ്രമുഖ നോവലിസ്റ്റും പ്രഭാഷകനുമായ കെ.പി രാമനുണ്ണി. കവിയും പരിഭാഷകനുമായ എഴുത്തുകാരന്‍ കെ.ടി സൂപ്പിയുടെ പുതിയ ഹൈക്കു കവിത സമാഹാരമായ ‘വിത്തിനും പൂവിനുമിടയില്‍’ പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റ്യാടി എം.ഐ.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കവി പി.കെ ഗോപി അധ്യക്ഷനായി. കഥാകൃത്ത് പി.കെ പാറക്കടവ് പുസ്തകം ഏറ്റുവാങ്ങി. എം.പി അനസ് പുസ്തക അവലോകനം നടത്തി. ജയചന്ദ്രന്‍ മൊകേരി, സി.കെ കരുണാകരന്‍, വി.സി ഇഖ്ബാല്‍, മൊയ്തു കണ്ണങ്കോടന്‍, പി.കെ നവാസ്, ഒ. ബാബു, ബാലന്‍ തളിയില്‍, പി. ജമാല്‍, അബ്ദുല്ല സല്‍മാന്‍, അഡ്വ. ജമാല്‍ പാറക്കല്‍ സംസാരിച്ചു. കെ.ടി സൂപ്പി മറുപടി പ്രസംഗം നടത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News