2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കെ കരുണാകരന്‍ ജന്മദിനാഘോഷം

കോതമംഗലം:  മതേതരത്വസംരക്ഷകനും തൊഴിലാളിവര്‍ഗ സ്‌നേഹിയുമായിരുന്നു കെ കരുണാകരന്‍ എന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അബു മൊയ്തീന്‍.
ഐ.എന്‍.ടി.യു.സി കോതമംഗലം റീജിയണല്‍ കമ്മിറ്റി കോണ്‍ഗ്രസ് ഭവനില്‍ നടത്തിയ ലീഡര്‍ കെ കരുണാകരന്റെ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എന്‍.ടി.യു.സി യൂനിയന്‍ കെട്ടിപ്പടുക്കുന്നതിന് ത്യാഗോജ്വല പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു കരുണാകരനെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി റീജിയണല്‍ സെക്രട്ടറി റോയി കെ പോള്‍ അധ്യക്ഷത വഹിച്ചു.  കവളങ്ങാട് കോണ്‍ഗ്രസ് പ്രസിഡന്റ് എബി എബ്രഹാം, പി.സി ജോര്‍ജ്, പി.എ പാദുഷ, ശശി കുഞ്ഞുമോന്‍, ബാബു ഏലിയാസ്, സലിം മംഗലപ്പാറ, ബേബി സേവ്യര്‍, സി.വി ജോസ്, ബൈജു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.