2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കെ.എ.എസ് പരീക്ഷ ഫെബ്രുവരി 22ന്

തിരുവനന്തപുരം: കെ.എ.എസ്. മൂന്ന് സ്ട്രീമുകളിലെ തസ്തികകളിലേക്കുള്ള പ്രാഥമിക ഒ.എം.ആര്‍. പരീക്ഷ ഫെബ്രുവരി 22 ശനിയാഴ്ച. ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുവാനുളള സ്ഥിരീകരണം ഈ മാസം 6ാം തീയതി മുതല്‍ 25ാം തിയതി വരെ നിലവിലുളള ഒ.ടി.പി. സംവിധാനം വഴി നല്‍കാം.
സ്ഥിരീകരണം നല്‍കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ പരീക്ഷ എഴുതുവാന്‍ സാധിക്കുകയുളളൂ.
മൂന്ന് സ്ട്രീമുകളിലായി 5,76,243 അപേക്ഷകളാണ് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകളിലെ അര്‍ഹതയുളള ജീവനക്കാര്‍ക്കായുളള രണ്ടും മൂന്നും സ്ട്രീമുകളിലേക്ക് ലഭിച്ച അപേക്ഷകള്‍ സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കും. സ്ഥിരീകരണം നല്‍കിയശേഷം പരീക്ഷ എഴുതാതിരിക്കുന്നവര്‍ക്കും നിശ്ചിതയോഗ്യതയില്ലാതെ പരീക്ഷ എഴുതുന്നവര്‍ക്കും കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ സ്വീകരിക്കുന്ന ശിക്ഷാനടപടികള്‍ക്ക് വിധേയമാകേണ്ടിവരും. പരീക്ഷാനടപടികള്‍ താമസംവിനാ പൂര്‍ത്തിയാക്കുന്നതിന് ഈ തസ്തികയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ലാത്ത ഉദ്യോഗാര്‍ഥികള്‍ സ്ഥിരീകരണം നല്‍കാതിരുന്നുകൊണ്ട് തുടര്‍ന്നുളള ശിക്ഷാനടപടികള്‍ ഒഴിവാക്കേണ്ടതാണ്. സ്ഥിരീകരണം നല്‍കുന്ന തീയതികളില്‍ യാതൊരു മാറ്റവും ഉണ്ടാകില്ല.

ഇന്ത്യന്‍ ഇക്കണോമിക് സര്‍വിസ്
പരീക്ഷാ പരിശീലനം
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാഡമിയില്‍ യു.പി.എസ്.സി നടത്തുന്ന ഇന്ത്യന്‍ ഇക്കണോമിക് സര്‍വിസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിനുള്ള റഗുലര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്‌സ്അപ്ലൈഡ് ഇക്കണോമിക്‌സ്ബിസിനസ് ഇക്കണോമിക്‌സ് ഇക്കണോമിട്രിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാഡമിയുടെ മണ്ണന്തല, അംബേദ്കര്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന കാമ്പസില്‍ ജനുവരി ആറിന് ക്ലാസുകള്‍ ആരംഭിക്കും.

കാറ്റഗറി ലിസ്റ്റുകള്‍ തയാറാക്കണം
മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് പട്ടിക വിഭാഗം വിദ്യാര്‍ഥികളുടെ കാറ്റഗറി ലിസ്റ്റ് സമയബന്ധിതമായി തയാറാക്കാന്‍ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.
പട്ടികജാതി, പട്ടികവര്‍ഗ അവകാശവാദങ്ങള്‍ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനു മുമ്പു തന്നെ തീരുമാനിച്ച് അവരുടെ സീറ്റിന്റെ യോഗ്യതയും ലഭ്യതയും സംബന്ധിച്ച് കൃത്യമായി വ്യക്തത വരുത്താന്‍ അവസരം നല്‍കണം. ഇതിനുശേഷം മാത്രമേ അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കാനാവൂവെന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബുദ്ധിമുട്ടും അവസരനഷ്ടവും ഉണ്ടാകാതെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി.

വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വിവിധ സ്ഥാപനങ്ങളില്‍ കൊഗ്‌നിറ്റീവ് സയന്‍സ് മേഖലയില്‍ എം.എസ്. എം.എസ്.സി. പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി കാന്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) നടത്തുന്ന കൊഗ്‌നിറ്റീവ് സയന്‍സ് എന്‍ട്രന്‍സ് ടെസ്റ്റ് (സി.ഒ.ജി.ജെ.ഇ.ടി.കൊഗ്ജറ്റ്) 2020ന് അപേക്ഷ ക്ഷണിച്ചു.
മനസ് എങ്ങനെയെന്നും എന്താണെന്നും എന്തു ചെയ്യുന്നുവെന്നുമൊക്കെ പഠിക്കുന്ന മേഖലയാണ് കൊഗ്‌നിറ്റീവ് സയന്‍സ്. കാന്‍പൂര്‍, ഡല്‍ഹി, ഐ.ഐ.ടി.കള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഹൈദരാബാദ്), സെന്റര്‍ ഫോര്‍ ബിഹേവിയറല്‍ ആന്‍ഡ് കൊഗ്‌നിറ്റീവ് സയന്‍സസ് (അലഹാബാദ്), പഞ്ചാബ്, ചണ്ഡീഗഢ് സര്‍വകലാശാലകള്‍ എന്നിവയിലെ മാസ്റ്റേഴ്‌സ്, കാന്‍പൂര്‍ ഐ.ഐ.ടി.യിലെ പിഎച്ച്.ഡി. എന്നിവയിലെ പ്രവേശനമാണ് പരിധിയില്‍ വരുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും 2020 ജൂണിനകം യോഗ്യത നേടുന്നവര്‍ക്കും അപേക്ഷിക്കാം. ഫെബ്രുവരി 15നാണ് പരീക്ഷ. ചെന്നൈ, ബെംഗളൂരു എന്നിവ കേന്ദ്രങ്ങളാണ്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് പരീക്ഷയാണ്. സിലബസ് വേേു:െീമഴ.ശശസേ.മര.ശിരീഴഷല േലിങ്കിലെ ജനറല്‍ ഇന്‍ഫര്‍മേഷന്‍ ല്‍ ലഭിക്കും.

ജീ മെയിന്‍ അഡ്മിറ്റ്
കാര്‍ഡുകള്‍
പുറത്തിറക്കി
ജനുവരി 6 മുതല്‍ 11 വരെ നടക്കുന്ന ജീ മെയിന്‍ 2020 അഡ്മിറ്റ് കാര്‍ഡുകള്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി (എന്‍.ടി.എ)പുറത്തിറക്കി. ഒ.എം.ആര്‍ രീതിയില്‍ കംപ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ നടക്കുന്നത്. രണ്ടു തവണയായി ആണ് ജീ മെയിന്‍ പരീക്ഷ നടത്തുന്നത്. ജനുവരിയിലും ഏപ്രിലിലും ആണ് പരീക്ഷ.

പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്: 10 വരെ വെരിഫിക്കേഷന്‍ നടത്താം
തിരുവനന്തപുരം: ന്യൂനപക്ഷ മത വിഭാഗങ്ങളിലെ പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുളള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റീസ് (2019-20) സംബന്ധിച്ച് വിദ്യാര്‍ഥികളില്‍നിന്നും സ്വീകരിച്ച ഫ്രഷ്‌റിന്യൂവല്‍ അപേക്ഷകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട്തല ഓണ്‍ലൈന്‍ വെരിഫിക്കേഷന്റീ വെരിഫിക്കേഷന്‍ ചെയ്യുന്നതിനുളള അവസാന തിയതി ഡിസംബര്‍ പത്ത് വരെ നീട്ടി.
വിദ്യാര്‍ഥികളില്‍നിന്ന് ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ച കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ട്തല നോഡല്‍ ഓഫിസര്‍മാര്‍ ഡിസംബര്‍ പത്തിനുള്ളില്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷകളുടെ വെരിഫിക്കേഷന്റീ വെരിഫിക്കേഷന്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വെബ്‌സൈറ്റിലെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫൈല്‍ ലോഗില്‍ മുഖേന ചെയ്യണമെന്ന് സംസ്ഥാന നോഡല്‍ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 04712306580, 9446780308, 9446096580.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.