2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കെ.എസ്.യു പ്രവര്‍ത്തകനെ ആക്രമിച്ചു

പയ്യന്നൂര്‍: വീട്ടിലേക്ക് മടങ്ങുകയായിരുന്ന കെ.എസ്.യു പ്രവര്‍ത്തകനെ വാഹനങ്ങളില്‍ പിന്തുടര്‍ന്നെത്തി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചു. ശനിയാഴ്ച രാത്രി 10.30ഓടെയാണ് പയ്യന്നൂര്‍ കോളജ് ഒന്നാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ഥി കോറോത്തെ ആകാശി(18)നെ അക്രമിച്ചത്.
പരുക്കേറ്റ ആകാശ് പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ ചികിത്സയിലാണ്. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു ഒന്നാം വര്‍ഷ റപ്പ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഈ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.
രാത്രി വീട്ടിലേക്ക് പോകവെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമിച്ചത്. കൂടെയുണ്ടായിരുന്ന ശ്രീരാഖിനെ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തില്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എം. നാരായണന്‍കുട്ടി, കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, ഡി.സി.സി ഭാരവാഹികളായ എ.പി നാരായണന്‍, കെ. ബ്രിജേഷ് കുമാര്‍, നൗഷാദ് വാഴവളപ്പില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് കെ. ജയരാജ് പ്രതിഷേധിച്ചു. അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു പയ്യന്നൂര്‍ നഗരത്തില്‍ പ്രകടനം നടത്തി.

 

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.