2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കെ.എസ്.ടി.യു കുടുംബ സംഗമം സംഘടിപ്പിച്ചു

കുറ്റ്യാടി: ഉത്തമ സമൂഹസൃഷ്ടിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ജോലിയാണ് അധ്യാപകവൃത്തിയെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെ.എസ്.ടി.യു) വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിളിയമ്മല്‍ കുഞ്ഞബ്ദുല്ല അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരം എം.എല്‍.എ വിതരണം ചെയ്തു. എ.കെ സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. വി.കെ മൂസ, പി.കെ അസീസ്, ടി.പി ഗഫൂര്‍, കെ.എം.എ നാസര്‍, ടി.കെ മുഹമ്മദ് റിയാസ്, മണ്ടോടി ബഷീര്‍, ബഷീര്‍ മാണിക്കോത്ത്, കെ.പി കുഞ്ഞമ്മത്, അന്‍വര്‍, പി. കുഞ്ഞബ് സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.