2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

കെ.എസ്.ഇ.ബി പരാതി നല്‍കും

തൊടുപുഴ: സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബി പരാതി നല്‍കുമെന്ന് ഡാം സേഫ്ടി വിഭാഗം. ഇക്കാര്യം കളക്ടറെ നേരില്‍ അറിയിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ കാണാന്‍ സാധിച്ചിട്ടില്ല. ഇത് പരിശോധിച്ച് വേണ്ട നടപടി എടുക്കുമെന്നും ഡ്രിപ് ആന്റ് ഡാം സേഫ്‌റി വിഭാഗം ചീഫ് എഞ്ചിനീയര്‍ പറഞ്ഞു.
കളക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസമായി ഒരു വനിത ഉദ്യോഗസ്ഥ അടക്കം രണ്ട് പേര്‍ ബസില്‍ യാത്രക്കാരെ അനുഗമിക്കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ട് പ്രശ്‌നം പരിഹരിക്കാനാകുന്നില്ലെന്നും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെതിരെ കര്‍ശനമായ നടപടി എടുക്കണം. പിടിക്കപ്പെട്ടാല്‍ വന്‍തുക പിഴ ഈടാക്കണമെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ ഐറ്റി ആക്ട് പ്രകാരം കേസ് എടുത്ത് മൊബൈല്‍ അടക്കമുള്ളവ പിടിച്ചെടുക്കണം. ഡാമിന് മുകളിലൂടെ 9 ബസില്‍ സഞ്ചരിക്കുന്നത് എത്തരക്കാരാണെന്ന് ആര്‍ക്കും പറയാനാകില്ല. വാഹനം കടത്തി വിടും മുമ്പ് കര്‍ശന പരിശോധന വേണം.
അതേ സമയം സംഭവത്തില്‍ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഡാമിന്റെ സുരക്ഷയുടെ കാര്യത്തില്‍ കൃത്യമായ നടപടി എടുക്കുന്നുണ്ടെന്നുമാണ് ഇടുക്കി എസ്‌ഐ മുരുകന്‍ നല്‍കുന്ന വിവരം. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ആദ്യ ദിവസം പകര്‍ത്തിയതാണെന്നും അന്ന് പോലീസിന് ബസില്‍ യാത്ര ചെയ്യാന്‍ അനുവദി കിട്ടിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. പ്രതികരണത്തിനായി ഇടുക്കി എസ്പി കെ.പി. വേണുഗോപാലിനെ നിരവധി തവണ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.