2017 October 18 Wednesday
മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക. അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്കുക
ബൈബിള്‍

കെ.എസ്.ഇ.ബിയുടെ തലതിരിഞ്ഞ സമയക്രമം ജോലിക്കാര്‍ക്ക് ഇരട്ടിഭാരമാകുന്നു

കൊച്ചി: കെ.എസ്.ഇ.ബിയുടെ തലതിരിഞ്ഞ സമയക്രമം ജോലിക്കാര്‍ക്ക് ഇരട്ടിഭാരമാകുന്നു. കഴിഞ്ഞ നവംബര്‍ മാസംമുതലാണ് കൊച്ചിയ നഗരത്തിലെ കെ.എസ്.ഇ.ബി ഓഫിസുകളില്‍ പുതിയ സമയക്രമം നടപ്പിലാക്കിയത്.
ജോലിക്കാര്‍ ഒരു ദിവസം മുഴുവന്‍ ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. രാവിലെ എട്ട് മണിക്ക് ജോലിയില്‍ പ്രവേശിച്ച് അടുത്ത ദിവസം എട്ട് മണിക്ക് ഇറങ്ങുന്ന രീതിയിലാണ് നിലവിലെ തൊഴില്‍ സമയക്രമീകരണം. ഇതിനിടയില്‍ കേവലം മൂന്ന് മണിക്കൂര്‍ മാത്രമാണ് ജീവനക്കാര്‍ക്ക് ഇടവേളയായി നല്‍കിയിട്ടുള്ളത്. ഫലത്തില്‍ ഇവര്‍ ഒരു ദിവസം മുഴുവന്‍ ജോലി ചെയ്ത ശേഷം പിറ്റേന്ന് രാവിലെ ജോലിക്കെത്തണം. സംസ്ഥനത്ത മറ്റ് പ്രധാന നഗരങ്ങളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സമയക്രമം നടപ്പാക്കിയപ്പോഴാണ് മൊട്രോ നഗരമായ കൊച്ചിയില്‍ ഈ തലതിരിഞ്ഞ പരിഷ്‌കാരം നടപ്പിലാക്കിയത്.
ഇതുമൂലം ജോലിക്കാര്‍ക്ക് അമിത ജോലിഭാരവും കൃത്യമായ വിശ്രമം ലഭിക്കാത്തതുമൂലമുള്ള ആരോഗ്യ പ്രശനങ്ങളും ഉണ്ടാകുന്നുണ്ട്. ഇതിനെ തിരെ തൊഴിലാളി സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലോബര്‍ ഒഫിസര്‍ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയതയായും തൊഴിലാളി നേതാക്കള്‍ പറഞ്ഞു.
പുതിയ തൊഴില്‍ സമയ ക്രമത്തിനെതിരെ പ്രതിഷേധിച്ച 31ലധികം ലൈന്‍മാന്‍മാരെ ബോര്‍ഡ് വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ടെന്നും തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. കെ.എസ്.ഇ.ബിയില്‍ പൊതുവേ മാര്‍ച്ച് മാസത്തിലാണ് എന്‍ജിനീയര്‍ ഉള്‍പ്പടെയുള്ളവരുടെ സ്ഥലം മാറ്റം. എന്നാല്‍, എന്‍ജിനീയര്‍ന്മാരെയും ഓവര്‍സിയര്‍മാരെയും ഉള്‍പ്പെടുത്താതെ ലൈന്‍മാന്‍മാരെ മാത്രം സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായാണെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. ഇതിനെതിരെയും ഇവര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എറണാകുളം ഡിവിഷനില്‍ ഉള്‍പ്പെട്ട മൂന്ന് ഓഫീസുകളിലെ ജീവനക്കാരാണ് വര്‍ക്ക് ഷെഡ്യൂള്‍ പുന:ക്രമീകരിച്ചതോടെ ദുരിതത്തിലായിരിക്കുന്നത്. നഗര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഓഫീസുകളിലും സമാന രീതിയിലാണ് വര്‍ക്ക് ഷെഡ്യൂള്‍ പുന:ക്രമീകരിച്ചിട്ടുള്ളത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.