2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കെ.എസ്.ഇ.ബിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളിലെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളും എഴുത്തും നീക്കം ചെയ്യാത്തതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാത്തതിന് വൈദ്യുതി ബോര്‍ഡിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് നല്‍കി. കെ.എസ്.ഇ. ബി ചെയര്‍മാന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്.
വൈദ്യുതി പോസ്റ്റുകളില്‍ നിന്ന് പോസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും എഴുത്തുകളും നീക്കം ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ 15 ദിവസം മുമ്പ് കെ.എസ്.ഇ.ബി ചെയര്‍മാന് ഇലക്ഷന്‍ വിഭാഗം ആദ്യം കത്തു നല്‍കിയിരുന്നു. മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മറ്റൊരു കത്തുകൂടി നല്‍കി. രണ്ടിനും മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. ചെയര്‍മാന്റെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.