2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു; മകന് പരുക്ക്

വെഞ്ഞാറമൂട്: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികനായ വ്യാപാരി മരിച്ചു.
പുറകിലിരുന്ന് സഞ്ചരിച്ച മകന്  ഗുരുതര പരുക്ക്.  കൊടുവഴന്തൂര്‍ ഗവ.ഹൈസ്‌കൂള്‍ ജങ്ഷനില്‍ അശ്വതി സ്റ്റോര്‍ ഉടമ കൊടുവഴന്തൂര്‍ പൊയ്കകട അശ്വതി ഭവനില്‍ ചന്ദ്രബാബു(55) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മകന്‍ ശരതി (17)നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ ഒമ്പതിന് വെഞ്ഞാറമൂട് കഴക്കൂട്ടം ബൈപ്പാസില്‍ തൈക്കാട് ജങ്ഷനിലായിരുന്നു അപകടം.  ശരതിനെ ആര്‍മി റിക്രൂട്ട്‌മെന്റിന് ട്രെയിനിങ് കൊടുക്കുന്ന സ്ഥാപനത്തില്‍ പരിശീലനത്തിനുള്ള നടപടി ക്രമങ്ങള്‍ അന്വേഷിക്കാന്‍ കൊണ്ടു പോയി മടങ്ങുമ്പോഴായിരുന്നു  അപകടം. തിരുവനന്തപുരത്ത് നിന്നും എരുമേലിയിലേക്ക് പോവുകയായിരുന്നു ഫാസ്റ്റ് പാസഞ്ചര്‍ ബസ് നിയന്ത്രണംവിട്ട് ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഇരുവരെയും വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചന്ദ്രബാബു മരിച്ചിരുന്നു.
വെഞ്ഞാറമൂട് പൊലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ത്തിനയച്ചു. ബസ് ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഭാര്യ രജനി. മകള്‍: അശ്വതി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News