2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കെ.എസ്.ആര്‍.ടി.സി ബസിന് മുകളിലേക്ക് വൈദ്യുതിത്തൂണ്‍ ഒടിഞ്ഞ് വീണു

മാനന്തവാടി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് മുകളിലേക്ക് വൈദ്യുതിതൂണ്‍ ഒടിഞ്ഞ് വീണു. ഇന്നലെ വൈകിട്ട് കൊയിലേരി താന്നിക്കലിനടുത്താണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.  റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ റോഡരികിലേക്ക് ബസ് ഇറക്കിയപ്പോഴാണ് സമീപത്തെ വൈദ്യുതി തൂണില്‍ തട്ടിയത്. ഇതോടെ തൂണ്‍ ഒടിഞ്ഞ് മുകള്‍ ഭാഗം ബസിന് കുറുകെ വീഴുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.