2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് യുവാവിന് പരുക്ക്

നേമം: റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി  ലോ ഫ്‌ളോര്‍ ബസിടിച്ച് യുവാവിന് ഗുരുതര പരുക്ക്.
ഇന്നലെ രാത്രി എട്ട് മണിക്കു  പ്രാവച്ചമ്പലം ജങ്ഷനിലായിരുന്നു അപകടം. പളളിച്ചല്‍ പാരൂര്‍ക്കുഴി ഗുരുമന്ദിരത്തിനു സമീപം വിഷ്ണു (20) വിനാണ് പരുക്കേറ്റത്. വെള്ളറട ഡിപ്പോയിലെ ബസാണ് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടനെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേമം പൊലീസ് കേസെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.