2018 June 19 Tuesday
ജീവതം അത്ര കഠിനവും ദുഖഭരിതവുമായിരിക്കെ എഴുതപ്പെടുന്ന വാക്കുകള്‍ കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ തന്നിലേക്ക് ചേര്‍ത്തുപിടിക്കുക.
-കാഫ്ക

കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സമരത്തിലേക്ക്

തിരുവനന്തപുരം: പെന്‍ഷന്‍ ഇനത്തില്‍ ഓരോ മാസവും വിതരണം ചെയ്യേണ്ട തുക ബജറ്റില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സമരത്തിലേക്ക്.
ഇതിന്റെ ഭാഗമായി ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ 11നു സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി ശങ്കരദാസ് എന്നിവര്‍ പങ്കെടുക്കും.
ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി.എ മുഹമ്മദ് അഷ്‌റഫ്, ഭാരവാഹികളായ വഞ്ചിയൂര്‍ ഗോപാലകൃഷ്ണന്‍, എം. നടരാജനാശാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.