2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കെ.എസ്.ആര്‍.ടി.സി: ഒക്ടോബര്‍ രണ്ട് മുതല്‍ പണിമുടക്കിലേക്ക്

തിരുവനന്തപുരം: ആവശ്യങ്ങള്‍ അംഗീകരിക്കാത്ത മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. അടുത്ത മാസം രണ്ടിന് അര്‍ധരാത്രി മുതല്‍ പണിമുടക്കുമെന്നു കാണിച്ച് ഇന്നലെ സംയുക്ത സമരസമിതി നോട്ടിസ് നല്‍കി.
യൂനിയന്‍ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ തച്ചങ്കരിയുമായി നടത്തിയ ചര്‍ച്ച കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇന്നലെ തച്ചങ്കരിയുമായി യൂനിയന്‍ നേതാക്കള്‍ വീണ്ടും നടത്തിയ ചര്‍ച്ചയും പരാജയമായതോടെയാണ് പണിമുടക്കിനു നോട്ടിസ് നല്‍കിയത്. പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചീഫ് ഓഫിസിനു മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു.
ചീഫ് ഓഫിസിനു മുന്നില്‍ ഒരാഴ്ചയായി നടത്തിവന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ചര്‍ച്ചക്ക് വിളിച്ചു. എന്നാല്‍, മന്ത്രിയുടെ നിര്‍ദേശങ്ങള്‍പോലും അംഗീകരിക്കാന്‍ തച്ചങ്കരി തയാറായില്ലെന്നു യൂനിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. വീണ്ടും ചര്‍ച്ചക്കു വിളിച്ചു പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ടോടെ യൂനിയന്‍ നേതാക്കള്‍ എം.ഡിയെ കണ്ടെങ്കിലും തീരുമാനമുണ്ടായില്ല. ഇതോടെയാണ് പണിമുടക്കിന് നോട്ടിസ് നല്‍കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.