2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കെ.എസ്.ആര്‍.ടി.സിയില്‍ മെല്ലെപ്പോക്ക് സമരം: കര്‍ശന നടപടിക്ക് സര്‍ക്കാര്‍

 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വിസുകളില്‍ നടപ്പാക്കിയ ഡ്രൈവര്‍ കം കണ്ടക്ടര്‍ ക്രമീകരണത്തിനെതിരേ ജീവനക്കാരുടെ മെല്ലെപ്പോക്ക് സമരം. ഇതേത്തുടര്‍ന്ന് ദീര്‍ഘദൂര സര്‍വിസുകള്‍ തടസപ്പെട്ടു. യാത്രക്കാരെ ബുദ്ധിമുട്ടിച്ച് ഡ്യൂട്ടിക്കെത്താതിരുന്ന ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു.
കര്‍ശന നടപടിക്ക് സര്‍ക്കാരും നിര്‍ദേശം നല്‍കി. പുതിയ സി.എം.ഡിയായി എം. ഹേമചന്ദ്രന്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ജീവനക്കാരുടെ സമ്മര്‍ദ തന്ത്രം. ജീവനക്കാര്‍ എത്താത്തതുകാരണം സുള്ള്യ, മണിപ്പാല്‍ സര്‍വിസുകള്‍ റദ്ദാക്കി. സീറ്റ് റിസര്‍വ് ചെയ്തവരെ മറ്റു ബസുകളില്‍ കയറ്റിവിട്ടു.
തിരുവനന്തപുരത്ത് നിന്ന് അഞ്ച് മണിക്ക് പുറപ്പെടേണ്ട ബംഗളൂരു വോള്‍വോ 7.40നാണ് പുറപ്പെട്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.