2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കെ.എസ്.ആര്‍.ടി.സിക്ക് വായ്പ: പഞ്ചാബ് നാഷനല്‍ ബാങ്ക് തീരുമാനം വ്യാഴാഴ്ച

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാമെന്നേറ്റ വായ്പ സംബന്ധിച്ച് വ്യാഴാഴ്ച അന്തിമ തീരുമാനമറിയിക്കാമെന്ന് പഞ്ചാബ് നാഷനല്‍ ബാങ്ക്.
ബാങ്കിങ്ങ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കുറഞ്ഞ പലിശയില്‍ ദീര്‍ഘകാല വായ്പ എടുക്കുന്നതിനായി ബാങ്ക് പ്രതിനിധികളുമായി ചീഫ് സെക്രട്ടറി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പിന് ഇരയായ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ പ്രതിനിധികള്‍ ഈ യോഗത്തിന് എത്തിയിരുന്നില്ല. തുടര്‍ന്നാണ് വായ്പ തരാനാകുമോ എന്ന കാര്യം വ്യാഴാഴ്ച പറയാമെന്ന കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചത്.
പഞ്ചാബ് നാഷനല്‍ ബാങ്ക് 750 കോടിരൂപയുടെ വായ്പ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാമെന്നാണ് സമ്മതിച്ചത്.
ആകെ 3300 കോടി രൂപയാണ് ബാങ്കിങ് കണ്‍സോര്‍ഷ്യത്തില്‍നിന്ന് കെ.എസ്.ആര്‍.ടി.സി വായ്പയായി എടുക്കുന്നത്. മറ്റു ബാങ്കുകളുടെ പ്രതിനിധികളെല്ലാം യോഗത്തിന് എത്തിയിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്ക് വായ്പ നല്‍കിയില്ലെങ്കില്‍ ആന്ധ്ര, ദേന ബാങ്കുകളില്‍ നിന്ന് കൂടുതല്‍ തുക കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
ബാങ്കിങ് കണ്‍സോര്‍ഷ്യത്തില്‍നിന്ന് എടുക്കുന്ന വായ്പ 49 ഡിപ്പോകളില്‍ നിന്ന് ശേഖരിച്ച് വായ്പക്ക് ആനുപാതികമായി അടയ്ക്കാനാണ് തീരുമാനം.
ഈ മാസം തന്നെ കെ.എസ്.ആര്‍.ടി.സിക്ക് വായ്പ നേടിയെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.