2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കെ.എന്‍ ബാലഗോപാലിന് തലൈവര്‍ ഷാളുമായി മുരുകമ്മാളെത്തി

കൊല്ലം: തിരുനെല്‍വേലി പെരുമാള്‍ കോവിലില്‍ നിന്ന് മുരുകമ്മാള്‍ എത്തിയത് കേരളത്തിലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാണ്. വോട്ടു ചെയ്യാനല്ല, ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയാശംസ നേരാന്‍. കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിനെ ആശിര്‍വദിക്കാനാണ് മക്കള്‍ക്കൊപ്പം മുരുകമ്മാള്‍ എത്തിയത്.
2017 ഓഗസ്റ്റില്‍ സ്വകാര്യ ആശുപത്രികളുടെ അനാസ്ഥ നിമിത്തം ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ ഭാര്യ. കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് കുടുംബത്തെ കരകയറ്റാന്‍ തൊഴില്‍ തേടി എത്തിയതാണ് മുരുകന്‍. അപകടത്തില്‍പ്പെട്ട ശേഷം ഏഴു മണിക്കൂര്‍ ജീവനുവേണ്ടി യാചിച്ച് ഒടുവില്‍ മരണത്തിനു കീഴടങ്ങി.
അന്ന് മുരുകന്റെ മൃതദേഹം നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തത് ബാലഗോപാലാണ്. കുടുംബത്തിന് 10 ലക്ഷം രൂപ വാങ്ങിക്കൊടുക്കാനും ബാലഗോപാല്‍ മുന്‍കൈയെടുത്തു.
പോളയത്തോടുള്ള സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ചാണ് ബാലഗോപാലിനെ മുരുകമ്മാള്‍ കണ്ടത്. സ്ഥാനാര്‍ഥിയെ കണ്ടപാടെ കൈയില്‍ കരുതിയിരുന്ന ചുവന്ന ‘തലൈവര്‍’ ഷാള്‍ മുരുകമ്മാള്‍ അണിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.