2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കെ.എം.സി.സി ‘സ്‌നേഹ സ്പര്‍ശം 2017’ 30 ലക്ഷം രൂപയുടെ ചികിത്സാ സഹായം നല്‍കും

നിസാര്‍ കലയത്ത്

ജിദ്ദ: കെ.എം.സി.സി ഖമീസ് മുഷയ്ത്ത് സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ‘സ്‌നേഹ സ്പര്‍ശം’ ചികിത്സാ ധനസഹായ പദ്ധതിയിലൂടെ ഈ വര്‍ഷം 30 ലക്ഷം രൂപയുടെ ചികിത്സാ സഹായം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  

നിര്‍ദ്ധനരായ കിഡ്‌നി കാന്‍സര്‍ രോഗികള്‍ക്ക് പതിനായിരം രൂപ വീതം ചികിത്സാ ധനസഹായമായി നല്‍കുന്ന പദ്ധതിയാണ്  സ്‌നേഹസ്പര്‍ശം. 2012ല്‍ ആണ് തുടക്കം കുറിച്ചത്. മലയോര തീരദേശ മേഖലകള്‍, നിര്‍ധനരായ പ്രവാസികള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 300 കിഡ്‌നി കാന്‍സര്‍ രോഗികള്‍ക്ക്  ഇത്തവണ ചികിത്സാ സഹായം നല്‍കും. നിശ്ചിത ഫോറത്തില്‍ മതിയായ രേഖകളോടെ അപേക്ഷിക്കുന്നവരില്‍ നിന്നും ഗുണഭോക്താക്കളെ കണ്ടെത്തും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള ചികിത്സാ സഹായം അവരവരുടെ വീടുകളില്‍ എത്തിച്ച് നല്‍കും.  ഖമീസിലെയും പരിസരപ്രദേശങ്ങളിലെയും മനുഷ്യസ്‌നേഹികളുടെ നിര്‍ലോഭമായ  പിന്തുണയാണ് റമദാന്‍ റിലീഫ്  പ്രവര്‍ത്തനങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി ക്ക് കരുത്തേകുന്നതെന്ന് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ‘സ്‌നേഹ സ്പര്‍ശം’ പദ്ധതിയുടെ വിജയ ശില്‍പികളായ വ്യക്തിത്വങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നാഷണല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍  മുഹമ്മദ് കുട്ടി മാതാപ്പുഴ ( ചെയര്‍മാന്‍) ഉസ്മാന്‍ കിളിയമണ്ണില്‍ (കണ്‍വീനര്‍) മൊയ്തീന്‍ കട്ടുപ്പാറ (കോ ഓഡിനേറ്റര്‍) സലീം പന്താരങ്ങാടി (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ഹരിതഭവന്‍ പദ്ധതി, വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികള്‍, അഗതി അനാഥ വിവാഹ ധനസഹായം, ചികിത്സാ സഹായം, മഞ്ചേരി ജനറല്‍ ആശുപത്രിയിലേക്ക് 165 സെറ്റ് ആശുപത്രി കിടക്കകള്‍,  നൂറിലധികം പേര്‍ക്ക് തയ്യല്‍ മെഷീനുകള്‍, തിരുവനന്തപുരം സി എച്ച് സെന്ററിന് ധനസഹായം  തുടങ്ങി വിവിധ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ഖമീസ് മുഷയ്ത്ത് കെ.എം.സി.സി യുടെ രോഗ ശുശ്രൂഷാ രംഗത്തെ നിരന്തര ഇടപെടലുകള്‍ക്ക് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി അഭിനന്തിച്ചു.
കെ.എം.സി.സി ഇഫ്താര്‍ സംഗമം, ധാര്‍മ്മിക ബോധവല്‍ക്കരണ ക്ലാസുകള്‍, കെ.എം.സി.സി വിമന്‍സ് ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റ്,  തുടങ്ങിയവയും റമദാന്‍ പരിപാടികളുടെ ഭാഗമായി നടക്കുമെന്നും സംഘാടക സമിതി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ബഷീര്‍ മൂന്നിയൂര്‍, മുഹമ്മദ് കുട്ടി മാതാപ്പുഴ, ബിച്ചു കോഴിക്കോട്, ഉസ്മാന്‍ കിളിയമണ്ണില്‍, ജലീല്‍ കാവനൂര്‍, ഷംസു താജ് സ്റ്റോര്‍ എന്നിവര്‍ പങ്കെടുത്തു.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News